ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതും അവിൽ പി ധർമ്മജനും നിമന വിജയുമെല്ലാം നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുന്നതും മാറിയ കാലത്തിൻ്റെ വായനാഭിരുചികളാണ്. ജയലക്ഷ്മി ശ്രീനിവാസൻ്റെ ആദ്യ നോവലായ 'ജ്യവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ്. ജ്യവൽ, (പ്രിൻസ്, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിൻ്റെ സദാചാര കണ്ണുകളേയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്‌ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്