Kaathangal Doore Vishnu Thekkedath Mankind Publication ചില യാത്രകൾ ദൂരം നിർണയിക്കുന്നത് കാതങ്ങളല്ല... മനസ്സാണ് ! മനുഷ്യജീവിതത്തിൻ്റെ അദൃശ്യമുറിവുകളിലേക്കും, പറയാതെ പോയ പ്രണയങ്ങളിലേക്കും, ഓർമ്മകളുടെ നിശ്ശബ്ദ ഇടനാഴികളിലേക്കും വായനക്കാരനെ കുട്ടിക്കൊണ്ടുപോകുന്ന പതിനാലു കഥകളുടെ സമാഹാരമാണ് കാതങ്ങൾ ദുരെ നഷ്ടങ്ങൾക്കും ഓർമ്മകൾക്കും പ്രതീക്ഷകൾക്കും ഇടയിൽ കുടുങ്ങിയ മനുഷ്യരുടെ ആത്മാവാണ് ഈ പുസ്തകത്തിൻ്റെ ഓരോ താളിലും മിടിക്കുന്നത്. 'ചില മനുഷ്യരെ ഒരിക്കലും വായിച്ചുതീർക്കാൻ കഴിയില്ല ഓരോ കുടിക്കാഴ്‌ചയിലും അവർ പുതിയ അർത്ഥങ്ങൾ തുറന്നു കാട്ടിക്കൊണ്ടിരിക്കും. അതുപോലെയാണ് ഈ കഥകളും ഓരോ വായനയിലും പുതിയൊരു അനുഭവവും പുതിയൊരു നിശ്ശബ്ദതയും, പുതിയൊരു നിങ്ങളെയും കണ്ടെത്താൻ ക്ഷണിക്കുന്നു