Mohajwalakal Kottayam Pushpanath Kottayam Pushpanath Publication രഹസ്യങ്ങളുടെയും കുറ്റാന്വേഷണത്തിൻ്റെയും ലോകത്ത് വായനക്കാരെ ആകർഷിച്ച കോട്ടയം പുഷ്‌പനാഥിൻ്റെ എഴുത്തുജീവിതത്തിന് മറ്റൊരു മുഖം കുടിയുണ്ട്. മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതകളും ആഗ്രഹങ്ങളും ബന്ധങ്ങളും നഷ്ടങ്ങളും പ്രതീക്ഷകളും ആസ്‌പദമാക്കിയ സാമൂഹ്യനോവലുകൾ. രണ്ടായിരത്തിൻ്റെ തുടക്കത്തിൽ അദ്ദേഹം രചിച്ച മോഹജ്വാലകൾ ആ രചനാപരമ്പരയിലെ ശ്രദ്ധേദ്ധയമായൊരു കൃതിയാണ്. സ്വന്തം ജീവിതാനുഭവങ്ങളെ കഥയുടെ ഭാവനയുമായി ചേർത്തിണക്കിയായിരുന്നു അദ്ദേഹം ഇത്തരം കൃതികളുടെ കഥാതന്തുക്കൾ രൂപപ്പെടുത്തിയിരുന്നത്. കുറ്റാന്വേഷണത്തിന്റെ ആവേശത്തിനപ്പുറം, മനുഷ്യൻ്റെ മോഹങ്ങൾക്കും നഷ്ടങ്ങൾക്കും തിരിച്ചുപിരിക്കാനുള്ള ശ്രമങ്ങൾക്കും സ്നേഹത്തിനും വിധിക്കും ഇടയിൽ രൂപപ്പെടുന്ന ജീവിതകഥകളെയും അതേ ലാളിത്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.