Ladies Hostelile Maranam Kottayam Pushpanath Kottayam Pushpanath Publication കോട്ടയം പുഷ്‌പനാഥിൻ്റെ കഥകൾ വാദികകളുടെ താളുകളിലൂടെ വിശാലമായ വായനാസമൂഹത്തിലേക്ക് എത്തി ഓരോ ആഴ്ചയും ഒരു പുതിയ ഖണ്‌ഡം വായനക്കാരുടെ മുന്നിലെത്തുമ്പോൾ. കഥയക്കൊപ്പം അന്വേഷണത്തിൻ്റെ ആകാംക്ഷയും അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പും വളർന്നു. മനോരമ വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച കോട്ടയം പുഷ്‌പനാഥിൻ്റെ ശ്രദ്ധേയമായ കുറ്റാന്വേഷണ നോവലാണ് ലേഡീസ് ഹോസ്റ്റലിലെ മരണം. ഒരു നോവലിൻറെ കഥ വായനക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം. അതിൻറെ ഓരോ ഭാഗവും സ്വതന്ത്രമായൊരു കാത്തിരിപ്പായി മാറുന്ന വാരികാ പ്രസിദ്ധീകരണത്തിൻ്റെ സവിശേഷത ഈ കൃതിയുടെ വായനാനുഭവത്തെയും സ്വാധീനിച്ചു. ഇന്ന് ഈ കൃതി പുസ്തകരൂപത്തിൽ വീണ്ടും വായിക്കുമ്പോൾ. മലയാളിയുടെ ഒരു പ്രധാന വായനാശീലവും ഓർമ്മയിലേക്ക് തിരിച്ചെത്തുന്നു.