Kalipakam Rajeev Sivasankar Dc Books കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥയാണ് കലിപാകം. ഹിന്ദുമത വിശ്വാസപ്രകാരം കലി, കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നിലിരിക്കേണ്ട ിവരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നു. പ്രതി കാരത്തിന്റെ തീച്ചൂളയില്‍ നീറുന്ന കലിയാകട്ടെ, എല്ലായിടത്തുനിന്നും തുരത്തിയോടിക്കപ്പെടുന്ന വനുമാണ്. കഥാപാത്രങ്ങളുടെ മാനസസഞ്ചാര ങ്ങളിലൂടെ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്ക ുന്ന നളദമയന്തീ കഥയ്ക്കു പുതിയൊരു ഭാഷ്യം ചമച്ചിരിക്കുകയാണ്.