ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.