അനീതിക്കെതിരേ ശബ്ദമുയർത്തിയ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മരിയയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. അടുത്ത ഉത്തരവാദിത്വം മറ്റൊരു ജില്ലയിലെ അനാഥാലയത്തിൻ്റെ മേധാവിയായി ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ. അവിടെ മരിയ യ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാൻ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരി ക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീർക്കാനാവുന്ന നോവൽ.