കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ( ISBN 9789395878722) ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?