Keralacharithram Purathoor Sreedharan H&C Books ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ച രിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളി ലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്‌തകം. കേരളപ്പിറവി യുടെ അറുപത്തിയൊൻപത് വർഷങ്ങൾ പൂർത്തിയായ വേളയിൽ ശിലായുഗംമുതൽ വർത്തമാനകാലം വരെയുള്ള നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുക യാണ് ഈ ഗ്രന്ഥം