“കുലശേഖര ആഴ്വാരിൽ തുടങ്ങി ശങ്കരഭഗവത്‌പാദർ, ശക്തി ഭദ്രൻ, കേരളത്തിന് ജ്യോതിശ്ശാസ്ത്രം നല്കിയ സംഭാവനകൾ, സന്ദേശകാവ്യങ്ങൾ, അച്ചീചരിതങ്ങൾ, മണിപ്രവാളസാഹിത്യം, ലീലാതിലകം (പൂർണ്ണം), കൃഷ്‌ണഗാഥ, ചമ്പുക്കൾ, മനു ഷ്യാലയചന്ദ്രിക, മാതംഗലീല (പൂർണ്ണം), പൂന്താനം, തുഞ്ചത്താ ചാര്യൻ, ഉണ്ണായിവാര്യർ, നളചരിതം, തുള്ളൽ തുടങ്ങി വ്യക്തി കളും ചരിതങ്ങളും കൃതികളുമായി പരാമൃഷ്‌ടവിഷയങ്ങൾ നിര വധിയുണ്ട്. ചിരപ്രതിഷ്ഠരായ അവർ ഓരോരുത്തർക്കും ചരിത്രത്തിലുള്ള മഹ നീയസ്ഥാനംകൊണ്ടും അവരുടെ നിബന്ധങ്ങൾക്കു ലഭിച്ച സാർവ്വത്രിക പ്രചാരപ്രചുരിമ മാനിച്ചും അവരുടെ കൃതികളിൽ ചിലത് ഭാഗികമായും ചിലത് പൂർണ്ണമായും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. നളചരിതം, മനുഷ്യാ ലയചന്ദ്രിക തുടങ്ങിയവ അക്കൂട്ടത്തിൽ ചിലതാണ്. ഗവേഷണവിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ആവോളം രുചി യോടെ ഭുജിച്ച് ജ്ഞാനതൃഷ്ണാശമനത്തിനുള്ള ഒരു മഹാനിവേദ്യമാണ് ഈ ഗ്രന്ഥം എന്നതിൽ സംശയമില്ല." -ഡോ. പ്രസാദ് അഞ്ചൽ