പരുക്കന്‍ ഭാഷകൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളില്‍ തോറ്റംപാട്ടുകളുടെ ഇമ്പങ്ങള്‍, കേവലമനുഷ്യനെ ദാര്‍ശനികപരിപ്രേഷ്യത്തില്‍ ചോദനകളുടെ ശുദ്ധരൂപത്തില്‍ കത്തിമുനവരപോലെ വരഞ്ഞുവെയ്ക്കുന്ന കോവിലന്‍കഥകള്‍ക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാര്‍ഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓര്‍മ്മിപ്പിക്കുന്ന അനുകരിക്കാനാവാത്ത ഭാഷ.