വാക്കുകളിലൂടെ വൈകാരികമായൊരു ഭാവതലം സൃഷ്ടിക്കുകയും സമകാലിക ജീവിതാവസ്ഥകളിലെ പാരുഷ്യങ്ങളും സങ്കീർണ്ണതകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുകയും ചെയ്യുന്ന പത്ത് ചെറുകഥകൾ. അശ്വതീപരിണയം, കേവലമനുഷ്യ സർവ്വനാമം, ആധി, ചിങ്ങും ചിയാങ്ങും, പക്ഷിമരം, മാറ്റിനി മാനിയ, അപ്പൂപ്പൻ താടിമേൽ ബസ്സിടിച്ച സംഭവം, ബ്രഹ്‌മപുത്രയിലെ തോണിക്കാരൻ,പടിഞ്ഞാറേക്കൊരു പദയാത്ര, കറുത്ത താജ്മഹൽ.