യഥാർത്ഥ സ്നേഹം എന്നൊന്ന് ശരിക്കുമുണ്ടോ? ഒരൊറ്റ ഉമ്മയ്ക്ക് ഒരാളുടെ ജീവിതം അടിമുടി മാറ്റിമറിക്കാനാവുമോ? എല്ലാ പെൺകുട്ടി കളേയും പോലെ, പതിനാറാമത്തെ വയസ്സിൽ ദിക്ഷയുടെ ജീവിതവും സ്‌കൂളിനെ ചുറ്റിപ്പറ്റിയായിരുന്നു. ആൺകുട്ടികളും പ്രിയകൂട്ടുകാർ ക്കൊപ്പമുള്ള ഉല്ലാസവേളകളും അതിന് നിറം പകർന്നു. പക്ഷേ, ഒരു ദിവസം എല്ലാം മാറിമറിഞ്ഞു. നിഷ്‌കളങ്കമായൊരു കൗമാരചാപല്യം നിനച്ചിരിക്കാതെ വലിയൊരു പൊട്ടിത്തെറിയിൽ കലാശിച്ചു. ഹൃദയത്തെ നേരിട്ട് സ്‌പർശിക്കുന്ന പുതിയൊരു കഥയുമായി പ്രീതി ഷേണായി എത്തുന്നു. പ്രണയത്തിൻ്റെയും സൗഹൃദത്തിന്റെയും അഭിവാഞ്ഛയുടെയും ആഴങ്ങളെ ഒരേസമയം ശക്തവും മൃദുലവുമായി സ്‌പർശിക്കുന്ന സൃഷ്ടിയാണ് 'മനസ്സ് പറയുന്നത്