മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ദീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്‌ഠിക്കുകകൂടിയാണ്