പരിചയസമ്പന്നനായ ഒരു ഡോക്ടര്‍കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍. രോഗികളിലൂടെയും രോഗങ്ങളിലൂടെയും മനുഷ്യജീവിതവുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ കണ്ടെത്തലുകള്‍ ഇതില്‍ വായിക്കാം. സ്വതഃസിദ്ധമായ നര്‍മം കലര്‍ന്ന രചനാശൈലിയിലുള്ള പുനത്തിലിന്റെ ഈ വേറിട്ട ചിന്തകള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു നില്ക്കുന്ന വിവിധ വിഷയങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.