നിങ്ങള്‍ക്കു നിഷേധാത്മക വികാരങ്ങളെ മറികടക്കേണ്ടതുണ്ടോ? നിങ്ങള്‍ അത്ര പോര എന്ന തോന്നലുണ്ടോ? മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു സഹായം ആവശ്യമുണ്ടോ? നിഷേധാത്മക വികാരങ്ങളെ നേരിടുവാനുള്ള മാര്‍ഗ്ഗം അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും അവയെ നേരിടാനുള്ള കൃത്യമായ ഉപാധികള്‍ കഴിയുന്നത്ര ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്. മാസ്റ്റര്‍ യുവര്‍ ഇമോഷന് നിങ്ങളുടെ രക്ഷിതാക്കള്‍ നിങ്ങളുടെ കുട്ടിക്കാലത്തു തന്നെ നല്‍കേണ്ടിയി രുന്ന നിര്ദ്ദേശസംഹിതകളാണ്. ഈ പുസ്തകം വായിക്കുന്നതിലൂടെ എങ്ങനെ നിഷേധാത്മക വികാരങ്ങളെ നേരിടാമെന്നും കൂടുതല്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാമെന്നും നിങ്ങള്‍ മനസ്സിലാക്കും. ഈ പുസ്തകത്തില്‍ നിന്ന് പഠിക്കുന്നത് ഇതെല്ലാമാണ്: ഗുണാത്മക വികാരങ്ങള്‍ അനുഭവിക്കാന്‍ മനസ്സിനെ പുനഃക്രമീകരിക്കുന്ന ലളിതമായ ഫോര്‍മുല; നഗറ്റീവ് ഇമോഷനുകളെ നേരിടുവാനുള്ള 31 ലഘുവായ സൂത്രങ്ങള്‍; ജീവിതത്തിന്റെ നിയന്ത്രണം ഭദ്രമാക്കാനുതകുംവിധം നിങ്ങളുടെ ജീവിതകഥ മാറ്റിയെടുക്കല്‍; മാനസിക സമ്മര്‍ദ്ദം, പ്രതിരോധപ്രവണത, അസൂയ, ഭയം തുടങ്ങിയ നഗറ്റീവ് വികാരങ്ങളെ നേരിടാനുള്ള പ്രായോഗിക പരിശീലനം; വ്യക്തിപരമായ പുരോഗതിയെ ഉത്തേജിപ്പിക്കാന്‍ വികാരങ്ങളെ ഉപയോഗപ്പെടുത്തല്‍; കൂടാതെ ധാരാളം മറ്റു കാര്യങ്ങളും നിങ്ങളുടെ വൈകാരിക ജീവിതവിജയത്തിന് അതിവേഗത്തിലുള്ള ഗുണാത്മകഫലം തരുന്ന പ്രായോഗിക പരിശീലനങ്ങള്‍ കൊണ്ട് സമ്പന്നമാണ് മാസ്റ്റര്‍ യുവര്‍ ഇമോഷന്‍സ്.