സാറാ ജോസഫ് മാററാത്തി "ആലാഹയുടെ പെൺമക്കൾ' എന്ന നോവലിൻ്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിൻ്റെ നെടുങ്കൻ പാതകളി ലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹു സ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്ക്കരി ക്കുന്ന ഈ നോവൽ മലയാളത്തിന് നഷ്‌ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചിലകൊണ്ട് തഴുകിയുണർത്തുന്നു