മനസ്സ് നിറയുവോളം ആസ്വദിച്ച് ഒരു മഴ നനഞ്ഞത് എപ്പോഴാണെന്ന് ഓർമ്മയുണ്ടോ? ഉടലാകെ, ഉയിരാകെ നനയിച്ചൊരു മഴ! ഒറ്റപ്പെടലിൻ്റെ ഭീതിപ്പെടുത്തുന്ന മഞ്ഞുവീഴ്ചയ്ക്കിടയിൽ നിന്നും പ്രകടമായ സ്നേഹത്തിൻ്റെ ഊഷ്‌മളതീരം തേടി പുറപ്പെടുമ്പോൾ അവന് അറിയുമായിരുന്നില്ല, മറ്റാരൊക്കെയോ ബാക്കിവെച്ച ഒരു മേഘകാലത്തിലേക്കാണ് നടക്കാനിറങ്ങുന്നതെന്ന്. യാദൃച്ഛികമായി കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഓരോരോ കഥകളാണെന്നിരിക്കെ, ഹൃദയംകൊണ്ട് ഒന്നുകാതോർത്താൽ നമ്മൾ കേൾക്കാൻ കൊതിച്ചതും പറയാൻ മറന്നതുമായ പലതും പറയാതെ പറയുന്നുണ്ട് ഈ മേഘകാലം!