Meghamala S.K.Pottekkattu H&C Books ജീവിതമർമരങ്ങളെ സൂക്ഷ്മമായി, ഭാവതീവ മായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാ ലോകം.. ക്ഷയരോഗിയും ചിത്രകാരനും മഹാ വിരൂപനുമൊക്കെ ഈ സമാഹാരത്തിലെ ഒലിപെരുക്കിയുടെ ശബ്ദപഥത്തിൽ പ്രാണ ഹർഷങ്ങളുടെയും ധർമസങ്കടങ്ങളുടെയും മുഴക്കങ്ങൾ സൃഷ്ടിക്കുന്നു. "ജീവിതത്തെ ഒരു പുതിയ കളിക്കു കൂട്ടിക്കൊണ്ടുപോകു വാൻ മരണം പായക്കപ്പലടുപ്പിക്കുന്ന" ശ്മശാ നവും, "പരുത്ത പഹയൻ സൂചി" കൊടും വാഴ്ച നടത്തുന്ന ആസ്പത്രിയും, “ചന്ദ്രിക യിൽ മുങ്ങിനില്ക്കുന്ന കുന്നിൻചെരിവും," ബോംബെയിലെ സിനിമാനഗരവും മറ്റും ഈ കഥകൾക്കു ദൃശ്യപശ്ചാത്തലമൊരു ക്കുന്നു. ജീവിതാസക്തിയും മുത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കൾ ഈ 'മേഘ മാല'യ്ക്കുള്ളിൽ പെയ്തൊഴിയുവാൻ വെമ്പി നിറയുന്നു.