മഹത്വംകൊണ്ടും ഭാരവത്ത്വംകൊണ്ടും മഹാഭാരത മായ ഇതിഹാസകൃതിയിലൂടെ നിരന്തരം നടത്തിയ തീർത്ഥാടനത്തിനിടയിൽ കണ്ടെത്തിയ സത്യങ്ങളു ടെ സമാഹാരമാണ് ഈ കൃതി. ഭാരതീയ പൈത്യ കത്തിന്റെ ആധാരശിലകളാണ് രാമായണഭാരത ങ്ങൾ. അതു മനസ്സിലാക്കി അവയുടെ പൈതൃക ത്തെ ഇല്ലാതാക്കാനും നൂറ്റാണ്ടുകളായി ശ്രമങ്ങൾ നടക്കുന്നു! കൂട്ടിച്ചേർക്കലുകളും കുടിലബുദ്ധിക ളുടെ കുത്സിതവ്യാഖ്യാനങ്ങളും കപടബുദ്ധിജീവി കളുടെ കല്പിതാരോപണങ്ങളുംകൊണ്ട് മറയ്ക്ക പ്പെട്ട വ്യാസഭാരതത്തിന്റെ നേരുകൾ ഈ മഹത്താ യ അന്വേഷണത്തിൽ അനാവരണം ചെയ്യപ്പെടുന്നു. അവ സംസ്കാരത്തിൻ്റെ ശത്രുക്കൾക്ക് രസിക്കാത്ത സത്യങ്ങളായിരിക്കാം. പക്ഷേ, വ്യാസമഹർഷിയു ടെ ഹൃദയം അറിയാനാഗ്രഹിക്കുന്നവർക്ക് ആലോ ചനാമൃതങ്ങളായ അനശ്വരസത്യങ്ങളാണ്. വ്യാസ ഭാരതിയുടെ അന്തർരഹസ്യങ്ങളിലേക്ക് ഓരോ മല യാളിയേയും കൂട്ടിക്കൊണ്ടുപോകുന്ന അതുല്യ മഹാഭാരതപഠനം!