മികച്ച നേതൃത്വത്തിലൂടെ ഇന്ത്യന്‍ വികസനത്തിന് പാതയൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനെപ്പറ്റിയുള്ള ലേഖനങ്ങള്‍. ശക്തമായ ഭരണനിര്‍വ്വഹണത്തിലൂടെ എങ്ങനെ നേട്ടങ്ങള്‍ കൊയ്ത് മികച്ചൊരു വികസിത രാഷ്ട്രമായിത്തീരാം എന്നതിനുള്ള ഒരു രൂപരേഖ നല്‍കുകയാണ് അദ്ദേഹം. ഓരോ സംസ്ഥാനത്തെയും നിയമസഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ അവലോകനങ്ങളോടൊപ്പം തുടര്‍ന്നുള്ള വികസനപദ്ധതികള്‍ക്കായി എന്തൊക്കെ ചെയ്യാം എന്നും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. 2020.ല്‍ വികസിത രാഷ്ട്രമായി മാറാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഇതുവരെയുള്ള വികസനവും അവലോകനം ചെയ്യുന്ന കൃതി