അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തി ൻ്റെ നെടുങ്കൻ കാരാഗൃഹങ്ങളും വ്യക്തി യെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആ ഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പു ണ്ണി മുന്നേറുമ്പോൾ കേരളത്തിൻ്റെ എഴു തപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമു ഹികചരിത്രമാവുന്നതിൻ്റെ ഒരുദാഹരണ വുമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിൻ്റെ അഭിമാന മായ രചന. എം.ടി. വാസുദേവൻ നായർ