Narayaneeyam Melpathur Narayanabhattathiri H&C Books ശ്രീകൃഷ്ണഭഗവാൻ്റെ ജ്ഞാനാർദ്രവും മധുരമധുരവുമായ സ്വരൂപവർണനയിലൂടെ ബ്രഹ്മസുധാരസം പകർന്നുനല്കുന്ന 'നാരായണീയം' സംസ്കൃത സ്തോത്രകാവ്യങ്ങളിൽ പുകൾപെറ്റതാണ്. മേല്പുത്തൂരിൻ്റെ ഭക്തിയുടെയും കവിത്വത്തിന്റെയും ഉജ്ജ്വലസങ്കലനമായ ഈ കൃതി, ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുന്ന് പൂർത്തിയാക്കിയതോടെ, അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗത്തിന് ശമനമുണ്ടായി എന്നാണ് ഐതിഹ്യം. ഭാഗവതത്തിന്റെ സംഗൃഹീതരൂപമായ ഈ കീർത്തനത്തെ 'കൃഷ്ണഭക്തിയുടെ സർവസ്വം' എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല