ആധുനികാനന്തര മലയാള ചെറുകഥാസാഹിത്യത്തില്‍ പ്രതിരോധസ്വരം വിനിമയവീര്യത്തോടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. ഭാവനയുടെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ വിസ്മയിപ്പിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഭാവരാശിയും ഈ കഥകളില്‍ പിടഞ്ഞുണരുന്നു. പ്രതിരോധ ത്തിന്റെ ധീരസ്വരം മുഴക്കുന്ന പ്രതിപക്ഷ സൗന്ദര്യബോധമാണ് ഇതില്‍ വെട്ടിത്തിളങ്ങുന്നത്. കഥാപഠനം: ഡോ. സോമന്‍ കടലൂര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആര്‍ത്തുപെയ്യുന്ന മഴയില്‍ ഒരു ജുമൈല, വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ് നേടിയ ആനത്താര തുടങ്ങി ശ്രദ്ധേയമായ പതിന്നാല് കഥകള്‍.