Nin Anuragamithen Sirayil Vijay Nair Dc Books പ്രണയത്തെ മാത്രമല്ല, പ്രണയം സ്വന്തമാക്കിയതിനുശേഷമുള്ള യാഥാർത്ഥ്യത്തെയും നാം നിറഞ്ഞ മനസ്സോടെ സ്വീകരിക്കേണ്ടതുണ്ട്. രണ്ടു മനുഷ്യർ ഏറ്റെടുക്കുന്ന പ്രണയമെന്ന ഉത്തരവാദിത്വം പലപ്പോഴും ജീവിതത്തിന്റെ ചുഴികളിൽപ്പെട്ട് സങ്കീർണ്ണമായ സമസ്യയായി മാറുന്നു. ഏതൊക്കെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കേണ്ടിവന്നാലും പരസ്‌പരം ഉപേക്ഷിക്കാനാവില്ലെന്ന് ബോധ്യമാകുമ്പോൾ പ്രണയം നിലനിൽക്കുന്നു, പൂർണ്ണമാകുന്നു. ഇഷയുടെയും ഗോപി കൃഷ്‌ണൻ്റെയും പ്രണയത്തിൽ നാം നമ്മെയും കണ്ടേക്കാം, ഉത്തരങ്ങൾ കണ്ടെത്തിയേക്കാം. പ്രണയത്തോട് ഏറ്റവും ആത്മാർത്ഥത കാണിക്കുമ്പോഴും അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ചേക്കാം. അത്തരം സംഭവങ്ങൾ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നുകൂടി ഈ നോവലിൽ പറഞ്ഞുവയ്ക്കുന്നു.