ധാരണകളെ പരിശീലിപ്പിക്കുകയാണ് ബുദ്ധിശക്തി പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന പൊതുവിശ്വാസത്തെ ഓഷോ വെല്ലുവിളിക്കുന്നു. ധാരണ എന്നത് യുക്തിയാണ് അദ്ദേഹം പറയുന്നു; സംഗതികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവയെ വേർതിരിച്ച് പരിശോധിക്കുകയാണ് ധാരണാശക്തി ചെയ്യുന്നത്. പരിപൂർണത്തിൻ്റെ പ്രവർത്തനം എങ്ങനെ യാണെന്ന് നിരീക്ഷിക്കുന്നതിനായി സംഗതികൾ കുട്ടിയോജിപ്പിക്കുകയാണ് ബുദ്ധിശക്തി ചെയ്യുന്നത്. ധാരണാശേഷി വളർത്തുന്നതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അമിത ഊന്നൽ നൽകുമ്പോൾ, ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും അതുമൂലം വ്യക്തിയും സമൂഹവും ഒരുപോലെ ക്ലേശിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു മാറിക്കൊണ്ടിരിക്കുന്ന ലോകം സൃഷ്ടിക്കുന്ന വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ബുദ്ധിശക്തിയിലൂടെ മാത്രമേ സാധിക്കുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ യഥാർത്ഥ സ്വത്യം വെളിപ്പെടുത്തുന്നതിന് തടസമായി നിൽക്കുന്ന വിശ്വാസങ്ങളിലേക്കും സമീപനങ്ങളിലേക്കും വെളിച്ചം വീശാനാണ് 'ജീവനത്തിന്റെ നവപാതകൾക്കുള്ള ഉൾക്കാഴ്‌ചകൾ' എന്ന പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്. യുക്തിപരവും വൈകാരികവും പ്രായോഗികവുമായ പ്രശ്‌നങ്ങളെ വായനക്കാർ എങ്ങനെ സമീപിക്കുന്നുവെന്നും അവ എങ്ങനെ പരിഹരിക്കുന്നുവെന്നും സ്വയം നിരീക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പരമ്പര ചെയ്യുന്നത്. intelligence