ഇത് ഓഷോയുടെ ബാല്യകാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. പാക്ഷ ഒരു സാധാരണ അർത്ഥത്തിലുള്ള ആത്മകഥയുമല്ല. വെറുതെയങ്ങിനെ ഉയരം വെക്കുകയല്ല പറഷോ ചെയ്‌തത്. അതിലുമപ്പുറം ഉന്നതങ്ങളിലേക്ക് വളരുകയായിരുന്നു അദ്ദേഹം. ബാല്യത്തെക്കുറിച്ച് വിവരിക്കുമ്പോൻ, തൻ്റെ വ്യക്തിപരമായ ഒരു പരിത്രപാഠം നൽകുകയല്ല ചെയ്യുന്നതും. ഒരു മുഖമുടിയുമില്ല. ഒരു മുഖചടവുമില്ല. തന്റെ ചെയ്തിക ളെപ്പറ്റി ഒരു വമ്പ് പറച്ചിലുമില്ല. ഒരു പശ്ചാത്താപവുമില്ല. ഒന്നിനുശേഷം മറ്റൊന്നായി കാലാ നുക്രമണികയിലല്ല ഈ പുസ്‌തകത്തിലെ കഥകൾ. ശുദ്ധവും നൈസർഗ്ഗികവുമായ ബോധത്തിൽനിന്നുള്ള ഒരു ഒഴുക്ക് പോലെയാണത് സമയപരിമിതികളില്ലാത്ത സമുദ്രത്തിൽനിന്ന് നേരിട്ട് സമയത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒരു മാസ്‌റ്ററുടെയും ജീവിതത്തെ ഒതുക്കിയെടുക്കാൻ നമുക്കാവില്ല.