മൂന്നുതരത്തിലുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ഓഷോ പറയുന്നു, ആദ്യത്തേത് 'നിന്നുള്ള' സ്വാതന്ത്ര്യമാണ്. അതായത്, മാതാപിതാക്കൾ, സമൂഹം അല്ലെങ്കിൽ മതം തുടങ്ങിയ ബാഹ്യശക്തികൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ പൊട്ടിച്ചെറിയുന്നതിലൂടെ സം ജാതമാകുന്ന സ്വാതന്ത്ര്യമാണിത്. അടുത്തഘട്ടം 'വേണ്ടിയുള്ള' സ്വാതന്ത്ര്യമാണ്. എന്തി നെയെങ്കിലും പുൽകുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ വരുന്ന ധനാത്മക മായ സ്വാതന്ത്ര്യമാണത്. ഉദാഹരണത്തിന് സാക്ഷാത്ക്കരിക്കപ്പെടുന്ന ഒരു ബന്ധം അല്ലെങ്കിൽ ഒരു കലാകാരൻ അതുമല്ലെങ്കിൽ ഒരു മാനവിക വീക്ഷണം ഒക്കെ ഈ സ്വാ തന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ്. അവസാനമായി വരുന്നതാണ് 'വെറും സ്വാതന്ത്ര്യം." ഏറ്റവും ഉന്നതവും പരമവുമായ സ്വാതന്ത്ര്യമാണിത്. എന്തിനെങ്കിലും വേണ്ടിയുള്ള അല്ലെങ്കിൽ എന്തിനെങ്കിലും എതിരായ സ്വാതന്ത്ര്യത്തിന് അതീതമായ ഒന്നാണത്. ഒരാൾ, അയാളായിരിക്കുന്ന, ഓരോ നിമിഷത്തോടും സത്യസന്ധമായി പ്രതികരിക്കുന്ന അവസ്ഥയാണത്. തങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരിടുന്ന തടസങ്ങൾ തിരിച്ചറിയാൻ ഈ പുസ്‌തകം വായനക്കാരെ സഹായിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുകയും സ്വയം സത്യസന്ധമായിരിക്കാനുള്ള ധൈര്യം കൈവരിക്കുകയും ചെയ്യുക. Read Silence Books...