ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് അന്ന് നഗരം ഉറക്കം ഉണർന്നത്. നഗരത്തിലെ പ്രമുഖ കോളജിലെ 12 പെൺ കുട്ടികളെ കാണാതായിരുന്നു. അവർ എവിടേക്കാണ് പോയത്? അവർ കൊല്ലപ്പെട്ടതാണോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊപ്പം നഗരം അശാന്തിയിലേക്ക് കൂപ്പ് കുത്തുന്നു. പെൺകുട്ടികളുടെ തിരോധാനം അന്വേഷിക്കാൻ ലൂക്കാ മാഞ്ഞൂരാൻ എന്ന പോലീസുകാരൻ എത്തുന്നതോടെ നോവലിന് ഒരു ത്രില്ലർ സിനിമയുടെ ദൃശ്യ സ്വഭാവം കൈവരുന്നു. കാണാതായ 12 പെൺകുട്ടികളെ പിന്തുടരുന്ന അത്യന്തം ഉദ്വേഗജനകമായ ക്രൈം ത്രില്ലർ നോവലാണ് പന്ത്രണ്ട്.