Pothiyum Njanum By Prakash Edicheri Olive Publication ദുരിത കാലത്തിലെ അമാവാസി നാളുകൾ ആത്മധൈര്യം കൊണ്ടും നിരന്തരമായ പഠന മനനങ്ങൾ കൊണ്ടും കഠിന പ്രയത്നം കൊണ്ടും വകഞ്ഞു മാറ്റി, നിശ്ചയദാർഢ്യത്തോടെ ലക്ഷ്യത്തിലേക്കു കുതിച്ച അച്ചുവിൻ്റെ ജീവിതകഥയാണ് പ്രകാശൻ എടിച്ചേരിയുടെ 'പോതിയും ഞാനും' എന്ന ഈ ഓർമക്കുറിപ്പ്. ലക്ഷ്യം ഏതെന്നറിയാത്ത ലക്ഷ്യപ്രാപ്തിയി ലേക്കുള്ള യാത്രകളായിരുന്നു അച്ചുവിൻ്റെ ജീവിതത്തിലധി കവും. വായനക്കാരെ വികാരം കൊള്ളിക്കുകയും വിസ്‌മയഭരിത രാക്കുകയും പ്രചോദിതരാക്കുകയും ചെയ്യുന്ന ഈ കൃതി വളർന്നുവരുന്ന കുട്ടികൾക്കുള്ള സൂര്യവെളിച്ചമാകുമെന്ന തിൽ പക്ഷാന്തരമുണ്ടാകില്ല.