Pulline Thrunavalganikkaruthu By Maythil Radhakrishnan Dc Books മലയാളത്തിലെ പ്രശ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്റെ സ്ത്രീകഥാപാത്രങ്ങളെ മുൻനിർത്തിയുള്ള കഥകളുടെ സമാഹാരമാണ് 'പുല്ലിനെ തൃണവൽഗണിക്കരുത്'. 'പുല്ലിനെ തൃണവൽഗണിക്കരുത്', 'രൂപാലി മൂന്നടരുകളിൽ', 'പ്രാതലിന് ഒരു കൂണ്', 'പിതാഗോറസ്', 'ആൽഫ്രഡ് ഹിച്കോക്കിന്റെ പ്രേമഗാനം' തുടങ്ങിയ ശ്രദ്ധേയമായ ഒമ്പത് കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംഗീത ശ്രീനിവാസൻ സമാഹരിച്ച് ആമുഖം തയ്യാറാക്കിയ പുസ്തകം മേതിലിന്റെ നായികമാരുടെ (മേതിലിന്റെ പെൺകുട്ടികൾ) സങ്കീർണ്ണതകളും മനഃശാസ്ത്രവും പ്രതിഫലിപ്പിക്കുന്നു..