Raghuvamsam By Kuttikrishna Marar Mararsahithyaprakasam വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിൽ ആവിഷ്കൃതങ്ങളായിരുന്ന എല്ലാ ഷ്കാരികളിലും എല്ലാ വിജ്ഞാനശാഖകളിലും പരിജ്ഞാനം നേടുകയും വർഷങ്ങൾക്കുശേഷം ഇന്നും വേണ്ടത്ര വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത മനുഷ്യജീവിതരഹസ്യങ്ങളെ ഭാവനാവൈദഗ്ധ്യത്താൽ മനസ്സിലാക്കുകയും, ഇന്ത്യാരാജ്യത്തെയാകെ കരതലാമലകംപോലെ കണ്ടറിയുകയും ചെയ്ത ഒരു മഹാകവിയാണ് കാളിദാസൻ. അദ്ദേഹത്തിന്റെ കൃതികൾക്ക് ശുദ്ധപാഠങ്ങളോടെ, മൂല്യപ്രക്ഷിപ്തവിവേചനത്തോടെ കുട്ടികൃഷ്ണമാരാര് രചിച്ച പരിഭാഷാവ്യാഖ്യാനങ്ങൾ സർവ്വസമ്മതിയാർജിച്ചവയാണ്. പ്രൗഢസുന്ദരങ്ങളായ ആ പരിഭാഷാവ്യാഖ്യാനങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നവർക്ക്, രാജഭരണത്തേക്കാളധികം തിരഞ്ഞെടുത്ത ഭരണാധികാരികളെത്തേടുന്ന ഈ ജനാധിപത്യകാലത്ത് പ്രത്യേകിച്ചും ഈ നിലയ്ക്ക് രഘുവംശം എന്നെന്നേയ്ക്കുമുള്ള ഒരു സാമൂഹ്യ ലക്ഷ്യം നിറവേറ്റുകകൂടിയാണ്...