ചിത്രകല മാന്യമായ തൊഴിലായി കാണാതിരുന്ന ഒരു നൂറ്റാണ്ടുകാലം മുമ്പ് ചിത്രകലയെ ജീവിതം തന്നെയായി കാണുകയും ക്ഷത്രിയധർമം ഉപേക്ഷിച്ച് കീഴാളത്തൊഴിലിനെ ഹൃദയത്തിലേറ്റുകയും ചെയ്ത 19-ാം നൂറ്റാണ്ടിലെ പ്രഥമ ഗണനീയനായ ഭാരതീയ ചിത്രകാരനും ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവുമായ രാജാരവിവർമയുടെ കല, കാലം, ജീവിതം എന്നിവ സമഗ്രവും ലളിതവുമായി വിശകലനം ചെയ്യുന്ന പുസ്‌തകം. ചിത്രകാരൻ, കലാസംവിധായകൻ, ചലച്ചിത്ര സംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നേമം പുഷ്‌പരാജിൻ്റെ മറ്റൊരു ഈ ഗ്രന്ഥം രാജാരവിവർമ കല, കാലം. ജീവിതം