Rangamandapam S.K.Pottekkattu H&C Books മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേർക്കുകയുമാണ് ഈ കഥകൾ. അങ്ങനെ മാനുഷതയുടെ 'സഞ്ചാരസാഹിത്യ'മായി ഇത് പരിണമി ക്കുന്നു. നമുക്ക് അപരിചിതവും അഗമ്യ വുമായി തോന്നുന്ന ഭൂഭാഗങ്ങളിൽനിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ കാലടിപ്പാടുകൾ പൊറ്റെക്കാട്ട് ഇതിൽ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകൾ തീർക്കുന്നു. സാമൂഹികയാഥാർഥ്യത്തിൻ്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുത യോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുൾനിവരുന്നത്.