Rasool 2 Rooh Hayathi By Rashid Saban Olive Publication അറുപത്തിമൂന്ന് സംവത്സരങ്ങൾ. അതിൽ ദൈവദൂത് പെയ്‌ത ഇരുപത്തിമൂന്ന് വർഷങ്ങൾ. മക്ക സമ്മാനിച്ച കഠിനമായ നാളുകൾ. മദീനയുടെ സ്നേഹത്തണൽ. ലോകം കണ്ട ഏറ്റവും ഉത്കൃഷ്ടനായ മനുഷ്യന്റെ മനുഷ്യന്റെ വായിൽ നിന്നൊഴുകിയ സത്യത്തിന്റെയും നീതിയുടെയും ധർമത്തിന്റെയും മൊഴിമുത്തുകൾ. ( റാഷിദ് സബാൻ ആത്മാവ് കറുത്തുപോയ ഒരു ജനതയിലേക്ക് നിലാവെളിച്ചംപോലെ പെയ്‌ത സ്നേഹസന്ദേശം ആ കറുത്ത ഹൃദയങ്ങളെ ശുദ്ധീകരിച്ച് കടന്നുപോയി. മക്കയ്ക്കും അറബികൾക്കും മാത്രമല്ല, ലോകത്തെ തന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച വഴികാട്ടിയുമായിരുന്നു റസൂൽ (സ). ആ വഴി നടന്നവരുടെ ഹൃദയങ്ങൾ തിളങ്ങി. സ്നേഹം പെയ്തു. മനുഷ്യത്വം ഉണർന്നു. ധാർമികത പടർന്നു. നീതി പുലർന്നു. ലോകം അനന്തപ്രകാശത്തിൽ തിളങ്ങി.