Rathriyude Kannu By N.K.Sasidharan CICC Books രക്ഷിക്കണേ..... രക്ഷിക്കണേ' പെട്ടെന്ന് പിന്നൽ സെമിത്തേരിയുടെ ഗേറ്റ് ചലിച്ചു. അ ത് മലർക്കെ തുറന്നു. കാറ്റിൽ ആടിയുലഞ്ഞ് ഡേവിഡ് ഉറക്കെയുറക്കെ അലറി... രക്ഷിക്കണേ... രക്ഷിക്കണേ... ആ നിമിഷം വാതിൽ തുറക്കപ്പെട്ടു. ഒരു റാന്തൽവിള ക്കിൻ്റെ വെളിച്ചം ഡേവിഡിൻ്റെ മുഖത്തേക്ക് പാളിവീ ണു. അവശനായ ഡേവിഡ് പിടിവിട്ട് മുറിക്കുള്ളിലേക്ക് വീണു. വാതിലടഞ്ഞു. വല്ലാതെ കിതച്ചുകൊണ്ട് ഡേവിഡ് മെല്ലെ തലയുയർത്തി. അയാൾ ക്ക് മുന്നിൽ റാന്തൽവിളക്കിൻ്റെ നാളം പലവട്ടം തുള്ളിക്കളിച്ചു. ആ വെളിച്ചത്തിൽ തൊട്ടുമുന്നിൽ നിറഞ്ഞുനിന്നിരുന്ന ഭീമാകാരമായ ഒരു രൂപം അയാൾ കണ്ടു. ശരീരം മുഴുവൻ മൂടിക്കിടക്കുന്ന ളോഹക്കുള്ളിൽ രണ്ടു കണ്ണുകൾ ചലിച്ചു. മുന്നിലുള്ളത് ഒരു പാതിരിയാണെന്ന് ഡേവിഡ് ആശ്വാസത്തോടെ അറിഞ്ഞു. അയാൾ പിടഞ്ഞെണീറ്റു. മലയാളത്തിലെ ഏറ്റവും മികച്ച പ്രേതനോവലുകളിൽ ഒന്നാണിത്.