Romile Vedasreeku Ezhumattoor Rajaraja Varma Dc Books മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ സമ്പുഷ്ടമാക്കാൻ എഴുമറ്റൂരിനു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ വായന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഭൂപ്രദേശങ്ങളുടെ മുകളിലൂടെ സഞ്ചരിക്കാൻ എനിക്കു ചിറകുകൾ നൽകി. അതുവഴി മനുഷ്യരാശിയെ പരുവപ്പെടുത്തിയതിൽ പ്രമുഖ പങ്കുവഹിച്ച നാഗരികതകളും സംസ്കാരങ്ങളും മനസ്സിലാക്കാൻ എനിക്കു സാധിച്ചു. വായനക്കാർക്കും സമാനമായ അനുഭവം ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. കാരണം, ഗ്രന്ഥകാരന്റെ സൂക്ഷ്മനിരീക്ഷണപടുത്വവും മൗലികഗവേഷണചാതുര്യവും, മറ്റെന്തിലുമുപരി ശൈലീവല്ലഭത്വവും സാഹിത്യനിർമ്മാണ വൈദഗ്ദ്ധ്യവും എല്ലാം ഈ ഗ്രന്ഥത്തിൽ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു.