Sakhavu Pushpan Bhanuprakash Yuvadhara Publication പുഷ്പനെക്കുറിച്ചും സമാനതകളില്ലാത്ത ആ സമരജീവിതത്തെക്കുറിച്ചും ഒരു പുസ്തകം ചരിത്രപരമായ അനിവാര്യതയാണ്. ആ ചരിത്രദൗത്യം തന്നെ യാണ് ഈ ഗ്രന്ഥത്തിൻ്റെ പ്രസാധനത്തിലൂടെ ഡിവൈഎഫ്ഐ എത്രയും ശ്ലാഘനീയമാംവിധം നിറവേറ്റുന്നത്. പുഷ്പൻ്റെ ജീവിതഗാഥയിലൂടെ കൂത്തു പറമ്പ് സമരത്തിനും, ചരിത്രത്തിൽ സാമൂഹിക സമത്വത്തിനുവേണ്ടി സമരം ചെയ്ത് കടന്നുപോയ നിസ്വാർത്ഥരായ സഖാക്കൾക്കും അക്ഷര, അനശ്വര ഭാഷ്യം നൽകുകയാണ് ഭാനുപ്രകാശ്.