അപൂർണ്ണമാണെങ്കിലും നിസ്‌തുലമായ ഒരു കലാശില്‌പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരി പക്വത 'ശാരദ'യിൽ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയി ലേക്കാൾ ചന്തുമേനോന്റെ വ്യക്തിത്വം ശാരദയിൽ കൂടുതൽ പതി ഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികൾ, അവയെ ആശ്രയിച്ചുള്ള വക്കീലന്മാർ, വ്യവഹാരപ്രിയന്മാർ, ദല്ലാളുകൾ, കാര്യസ്ഥന്മാർ, കക്ഷിപിടുത്തക്കാർ, കുടുംബകാരണവന്മാർ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീർഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിൻ്റെയും മനുഷ്യസ്വഭാവ പരിജ്ഞാനത്തിൻ്റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ." - പി. കെ. പരമേശ്വരൻനായർ