ഐറ നിസ്സംഗതയോടെയാണ് ജയിലറയിലേക്ക് കടന്നുവന്നത്. നിശബ്ദമായ അവളുടെ പതിനാറ് ദിനങ്ങൾക്ക് ശേഷം പതിനേഴാമത്തെ ദിവസം ഐറ ആദ്യമായി ശബ്ദിച്ചത് ജയിൽ ചാടണം എന്നാണ്. ഒടുവിൽ സാഷ കൂടി ഐറക്കൊപ്പം ജയിൽ ചാടാൻ തീരുമാനമെടുക്കുകയുമാണ്. ഐറയുടെയും സാക്ഷയുടെയും ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് സെവൻ്റീന്ത് ഡേ. അവർക്ക് അതിന് സാധിക്കുമോ? ഒളിഞ്ഞിരിക്കുന്ന കൊലപാതകികൾ ആരാണ്? അവരിലേക്ക് എത്തിച്ചേരാൻ ഐറയ്ക്കും സാക്ഷയ്ക്കും ആവുമോ? സംഘർഷഭരിതവും ഉദ്വേഗം നിറഞ്ഞതുമായ അന്വേഷണ വഴികളിലൂടെ ഒപ്പം നടത്തുകയാണ് സീമ ജവഹർ. ഓരോ പേജിലും നെഞ്ചിടിപ്പ് നിറച്ചു വച്ച ക്രൈം ഫിക്ഷൻ. – എസ്.ആർ. ലാൽ