സോളമന്റെ തേനീച്ചകൾ ഒരു ന്യായാധിപന്റെ സ്മരണകൾ ജസ്റ്റിസ് കെ. ടി. തോമസ് സ്യായാന്യായങ്ങളെ തുലാസ്സിൽ തൂക്കിയളന്ന ഒരു ന്യായാധിപന്റെ വിചാരണാവിചാരങ്ങൾ, മെഴുകുതിരിപോലെ ഉരുകുന്നവരോ ഉരുകേണ്ടവരോ അല്ല ന്യായാധിപന്മാർ എന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആർക്കും നീതിയും അവകാശവും നിഷേധിക്കാൻ പാടില്ലെന്ന നീതിപീഠത്തിൻ്റെ മനസ്സ് ഈ ന്യായാധിപനിൽ തെളിഞ്ഞുനിൽക്കുന്നു, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീർഘനാൾ സേവനമനുഷ്ഠിച്ച ജസ്റ്റിസ് കെ. ടി. തോമസ് തൻ്റെ അഭിഭാഷക ജീവിതത്തിലെയും ന്യായാധിപ ജീവിതത്തിലെയും അനുഭവങ്ങൾ അയവിറക്കു കയാണ് ഈ ഗ്രന്ഥത്തിൽ