സർവചരാചരങ്ങളുടെയും സംരക്ഷകനായ സാക്ഷാൽ ഗുരുവായൂരപ്പനോട് തൻ്റെ രോഗശമനത്തിനായി മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മനമുരുകി പ്രാർഥിച്ചപ്പോൾ ലോകത്തിന് ലഭിച്ച സമാനതകളില്ലാത്ത കൃതിയാണ് ശ്രീമന്നാരായണീയം. ആനന്ദവും ജ്ഞാനവുമായ ഭഗവത്സ്വരൂപത്തെ ധ്യാനിച്ച് തുടങ്ങിയ പ്രാർഥന പരമാനന്ദലക്ഷ്മിം എന്നെഴുതി അവസാനിപ്പിക്കുമ്പോൾ സർവർക്കും ആ യുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകാൻ 1 വോൻ അനുഗ്രഹിക്കട്ടെ എന്ന വിശാലമായ കാഴ്‌ചപ്പാടിലേക്ക് മേൽപ്പുത്തൂർ വളർന്നുകഴിഞ്ഞിരുന്നു. ശ്രീമന്നാരായണീയത്തിന് ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി, ചിട്ടപ്പെടുത്തിയ ഈ വ്യാഖ്യാനം എക്കാലത്തും മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണ്