ശ്രീനാരായണഗുരുദേവകൃതികളിൽവെച്ച് സമൂഹത്തിൽ ഏറ്റവും പ്രചാരമുള്ളതാണ് ദൈവദശകം. സുന്ദരവും ലളിതവുമായ പദാവലികൾ നിറഞ്ഞതാണ് ഈ കൃതി. അവയിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ ആഴം ചിന്തിക്കാവുന്നതിനപ്പുറമാണെന്ന് മനസ്സിലാക്കാം. നിത്യവുമുള്ള പാരായണത്തിനുവേണ്ടി സ്വാമി ചിദാനന്ദപുരി തയ്യാറാക്കിയ ദൈവദശകവ്യാഖ്യാനമാണിത്. ശരിയായ ശാസ്ത്രത്തിൻ്റെ ആഴങ്ങളിലേക്ക് വായനക്കാരനെ ഈ കൃതി നയിക്കുന്നു.