Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreevirad Viswabrahma Thathwam A Book Of Metaphysics By C.K.Balakrishnan Achari : ശ്രീവിരാഡ് വിശ്വബ്രഹ്മ തത്ത്വം
MRP ₹ 550.00 (Inclusive of all taxes)
₹ 519.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C.K.Balakrishnan Achari
  • Format :
    Paperback
  • Language :
    Malayalam
Description

Sreevirad Viswabrahma Thathwam A Book Of Metaphysics By C.K.Balakrishnan Achari ഇന്ന് ലോകത്തെ ഭരിക്കുന്നത് ശാസ്ത്രമാണ്. ശാസ്ത്ര ദൃഷ്ടിയിൽ നിന്നും സത്യത്തെ മറയ്ക്കാൻ ആർക്കും സാധ്യമല്ല. 20-ാം നൂറ്റാണ്ടിൽ വളർന്നു വികസിച്ച ശാസ്ത്രം 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ പരമോന്നത വികാസത്തിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം ഈ ഭൂഗോളത്തെ ഇന്റർനെറ്റ് (Internet) ഇഴപാകിയ ഒരു ഗ്ലോബൽ വില്ലേജ് (Global village) ആക്കി മാറ്റി ഇനിയും സത്യത്തിനു മാത്രമേ നിലനില്പുള്ളു. മാനവരാശിയുടെ സങ്കല്പവും വീക്ഷണവും വിശ്വാസവും ഇന്ന് സത്യത്തോട് യോജിച്ചു നില്ക്കുന്നതായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരു ലോകത്ത് ശാസ്ത്രാധിഷ്ഠി തമായ ഒരു ഈശ്വരസങ്കല്പത്തിനു മാത്രമേ ഭാവിയിൽ നിലനില്പുള്ളു. മതങ്ങളുടെ ദൈവസങ്കല്പ്‌പങ്ങൾ ഒരിക്കലും ശാസ്ത്രവുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല. ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയുന്ന ഈശ്വരസങ്കല്പമായിരുന്നു വൈദികകാല ഭാരത സംസ്കൃതിയുടെ സംഭാവനയായ സനാതന ധർമ്മത്തിൻറത്. ശാസ്ത്രം വളർന്നു വികാസം പ്രാപിച്ചതോടുകൂടിയാണ് അത് തെളിയിക്കപ്പെട്ടത്. വേദങ്ങളിലെ പ്രപഞ്ച സ്രഷ്ടാവായ വിശ്വകർമ്മാവ് ഒരു ശാസ്ത്ര സത്യമാണെന്ന് തെളിയിക്കപ്പെടാൻ പോരുന്ന കണ്ടുപിടുത്തങ്ങളാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദ ത്തിൽത്തന്നെ ഉണ്ടായത്. അതെങ്ങനെയെന്ന് ഈ ഗ്രന്ഥം കാണിച്ചു തരുന്നു. തന്നെയുമല്ല, ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം ഭാരതീയ വേദദർശനങ്ങളുമായി സമന്വയിച്ചു പോകാനുള്ള സാദ്ധ്യതയും തള്ളിക്ക ളയാനാവില്ല. മതങ്ങൾ അവതരിപ്പിക്കുന്ന ദൈവങ്ങളെ അംഗീകരിക്കാത്ത ശാസ്ത്ര കുതുകികൾക്ക് വേദങ്ങളിലെ ഏകഈശ്വര സങ്കല്പ‌ത്തെ തള്ളിക്കളയാനാവില്ല. ജനങ്ങളുടെ / മാനവരാശിയുടെ ഈ വിഷയത്തിലുള്ള ജിജ്ഞാസയെ ശമിപ്പിക്കുവാനുള്ള വിവരണങ്ങൾ വേദോപനിഷത്തു ക്കളിൽ ലഭ്യമാണ്. വേദങ്ങളിലെ ഏകഈശ്വര സങ്കല്പം നിശ്ചയമായും മാനവരാശിക്ക് ആശ്രയവും ആശ്വാസവും സംതൃപ്‌തിയും നല്കും. 2047 ആകുമ്പോഴേയ്ക്കും സാമ്പത്തികവും ശാസ്ത്രീയവും സാംസ്കാ രികവുമായ മേഖലകളിൽ പൂർണ്ണ വികസിത ഭാരതം (വീക്ഷിത് ഭാരത്) കെട്ടിപ്പടുത്ത്, ലോകത്തിൽ പണ്ടുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കു വാനുള്ള തീവ്രശ്രമത്തിലാണ് ഇന്ന് ഇന്ന് ഭാരതം. എന്നാൽ ഭൗതികമായ നേട്ടങ്ങളിൽ മാത്രമായിരുന്നില്ല ഭാരതത്തിന് മുമ്പുണ്ടായിരുന്ന ആധിപത്യം ആദ്ധ്യാത്മിക ചിന്തയിലും മുന്നിട്ടു നിന്നിരുന്നത് ഭാരതം തന്നെ ആയിരുന്നു. ആ ആധിപത്യവും വീണ്ടെടുക്കപ്പെടണം. നോട്ടർഡാമസ് മുതൽ സ്വാമി വിവേകാനന്ദൻ വരെയുള്ള വിവിധ കാലങ്ങളിലുണ്ടായ തത്ത്വചിന്തകർ അത് മുൻകൂട്ടി പ്രവചിച്ചിട്ടുള്ളതാണ്. അതിൽ വിജയിച്ചാൽ മാത്രമേ 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന പ്രവചനം സാധകമാകൂ. വേദങ്ങളിലെ സ്യഷ്ടികർത്താവായ ഏകഈശ്വര സങ്കല്പ്‌പത്തെ അറിയുക മാത്രമാണ് അതിനുള്ള പോംവഴി. ഈ ഗ്രന്ഥം അതിലേയ്ക്കു വിരൽചൂണ്ടുന്നു. ഇതിന്റെ ആമുഖവും സമാപന ലേഖനത്തിലെ സന്ദേശവും അതിൽ പറയുന്ന "വിശ്വകർമ്മാവും ദേവാലയങ്ങളിലെ പ്രതിഷ്‌ഠാമൂർത്തികളും" എന്ന ലേഖനവും വായിച്ചാൽ തന്നെ ഇതിലെ ആശയം എന്താണെന്ന് പിടികിട്ടും ശേഷമുള്ള ഭാഗങ്ങളെല്ലാം അതിൻ്റെ തെളിവുകൾക്കുവേണ്ടി

Customer Reviews ( 0 )