ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം. ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും