പന്ത്രണ്ടു സ്‌കന്ധങ്ങളിലായി മുന്നൂറ്റിപ്പതിനെട്ട് അധ്യായങ്ങളും ആകെ പതിനെണ്ണായിരം ശ്ലോകങ്ങളും അടങ്ങിയതാണ് വ്യാസപ്രണീതമായ ദേവീഭാഗവതം. ദേവിയെ ഉപാസിക്കുന്നതില്‍ പണ്ടേ അഭിനിവേശം പുലര്‍ത്തിപ്പോന്നവരാണ് കേരളീയര്‍. സംസ്‌കൃതാനഭിജ്ഞരായ മലയാളികള്‍ക്ക് സുഗ്രഹമാകുമാറ്, ഭാഗവതത്തിലെ പരസ്പരാശ്രയമുള്ള ഭക്തിരസത്തിനും സാഹിത്യരസത്തിനും വൈകല്യം വരാത്തവണ്ണമാണ് തിരുമുമ്പ് ഈ പരിഭാഷ ആത്മസമര്‍പ്പണമായി നിര്‍വഹിച്ചിട്ടുള്ളത്. അനേകം കഥകളും സ്തുതികളും മന്ത്രങ്ങളും ലോകതത്ത്വങ്ങളും ഗഹനദര്‍ശനങ്ങളും മുക്തിമാര്‍ഗോപദേശങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ദേവീഭാഗവതത്തിന്റെ ഈ വിവര്‍ത്തനം ദേവഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്ന ഭഗീരഥപ്രയത്‌നംപോലെ ധന്യവാദാര്‍ഹമാണ്. ഗ്രന്ഥത്തിന്റെ വലുപ്പം, അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന തത്ത്വങ്ങളുടെ സംഖ്യയില്ലായ്മ, അതിന്റെ ശുദ്ധ തര്‍ജമ മലയാളത്തില്‍ വേറെ ഇല്ലെന്നുള്ള സംഗതി, പരിണതപ്രജ്ഞനും വിശാലവീക്ഷണനുമായ തിരുമുമ്പിന്റെ സര്‍വസമ്മതമായ കഴിവ് – എല്ലാം ഈ പ്രസിദ്ധീകരണത്തിന്റെ വൈശിഷ്ട്യത്തിനു നിദര്‍ശനമാകുന്നു. പരിഭാഷ: ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് സഹൃദയരുടെയും ഭക്തജനങ്ങളുടെയും സമാദരവും പ്രീതിയും ആര്‍ജിച്ച ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ദേവീഭാഗവത പരിഭാഷയുടെ പരിഷ്‌കരിച്ച പുതിയ പതിപ്പ്. സുഗമപാരായണത്തിനു സഹായകമായ വലിയ അക്ഷരങ്ങള്‍