Sugandhamulla Swarnappookkal By K G Raghunath Green Books വേദജ്ഞാനത്തെ എല്ലാവരിലും എത്തിക്കാൻ ജീവിതം സമർപ്പിച്ച, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ, ആചാര്യശ്രീ രാജേഷ് എഴുതിയ നൂറിലധികം കൃതികളിൽ നിന്ന് തിരഞ്ഞെടുത്തു പതിമ്മൂന്ന് കൃതികളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ലോകത്തിലെ തന്നെ ഏറ്റവും പൗരാണിക വൈജ്ഞാനികഗ്രന്ഥങ്ങളായി മിക്ക പാശ്ചാത്യ രാജ്യങ്ങളുംകൂടി കരുതപ്പെടുന്ന വേദങ്ങളുടെ മൂല്യം ഇന്നും ഭാരതീയർക്കിടയിൽ വേണ്ട രീതിയിൽ എത്തിപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഈ സാഹചര്യത്തിലാണ് ആചാര്യശ്രീയുടെ പ്രവർത്തനങ്ങൾക്കും രചനകൾക്കും പ്രസക്തിയേറുന്നത്. അദ്ദേഹത്തിൻ്റെ എഴുത്തുകളിലൂടെ ഉരുത്തിരിയുന്ന ഭാരതത്തിൻ്റെ പൗരാണികദർശനങ്ങളുടെ സത്യത്തിലേക്കുള്ള വാതായനമാണ് ഈ പുസ്തകം.