മലയാള കുറ്റാന്വേഷണ കഥകളുടെ കുലപതിയായ ശ്രീ കോട്ടയം പുഷ്‌പനാഥ് തൻ്റെ ഡിറ്റക്ടീവ് കഥാപാത്രങ്ങളായ മാർക്‌സിനെയും പുഷ്‌പരാജിനെയും മാറ്റി നിർത്തി, തികച്ചും വേറിട്ട രീതിയിൽ എഴുതിയ കഥകളാണ് ക്രൈം സീരീസ് നോവലുകൾ. പൗരധ്വനി വാരികയിൽ വർഷങ്ങൾക്ക് മുൻപ് വന്ന ദി പോലീസ് ജീപ്പ് എന്ന അദ്ദേഹത്തിൻ്റെ ക്രൈം നോവൽ അതുവരെ ഉണ്ടായിരുന്ന നോവലുകളുടെ രീതിയിൽ മാറ്റം സൃഷ്ടിച്ചു