Thottam By Vinoy Thomas Dc Books “മമ്മീ, എനിക്ക് ഒരു കാര്യം മനസിലായി. ആദത്തിന് ഹവ്വ പഴം പറിച്ചു കൊടുത്തില്ലേ. അത് ഹൗവ്വേടെ ഒരു പ്ലാനാരുന്നു. ഏദൻതോട്ടത്തീന്ന് അവര് പുറത്തായപ്പോ ആ പ്ലാൻ വർക്കായി. അല്ലായിരുന്നെങ്കിൽ ഒന്ന് ആലോചിച്ചുനോക്കിക്കേ. ലോകത്തെ സകലയാണുങ്ങളും ഒരു പണീം എടുക്കാനറിയാതെ ഇപ്പഴും ദൈവം പറയുന്നതും അനുസരിച്ചോണ്ട് വെറുതേയിരുന്നേനെ. ശരിക്കും ഹവ്വയാണ് ഹീറോ.” 'കരിക്കോട്ടക്കരി', 'പുറ്റ്', 'മുതല്‍' എന്നീ നോവലുകള്‍ക്ക് ശേഷം വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ 'തോട്ടം' .