ജെ.ഡബ്ല്യൂ. ആംസ്ട്രോങ്ങിൻ്റെ ദി വാട്ടർ ഓഫ് ലൈഫ് മലയാള മൊഴിമാറ്റത്തിലൂടെ സഹൃദയലോകം കൈക്കൊണ്ടുകഴിഞ്ഞു. ഡോ. പി.കെ. വാരിയർ ജെ. ഡബ്ല്യൂ. ആംസ്ട്രോങ് ഈ ഗ്രന്ഥത്തിലൂടെ തെളിയിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഏതു രോഗത്തിനും ആവശ്യമായ മരുന്ന് ശരീരം തന്നെ കരുതിവെച്ചിട്ടുണ്ട് എന്ന പരമസത്യമാണ്. ചെലവേറിയ രാസൗഷധങ്ങളുടെ ഇടപെടലിലൂടെ ശരീരം രോഗഗ്രസ്‌തമായിത്തീരുന്നു. നമ്മുടെ ആന്തരികസുസ്ഥിതി ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രകൃതിതന്നെ കരുതിവെച്ചിരിക്കുന്ന, ധാതുലവണങ്ങളുടെയും ഹോർമോണുകളുടെയും എൻസൈമുകളുടെയും ഊർജദായകവും രോഗശമനശേഷിയുള്ളതുമായ നിരവധി മറ്റു ഘടകങ്ങളുടെയും കലവറയായ ഉത്തമൗഷധമാണ് മനുഷ്യമൂത്രം. കാൻസർ, വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ത്വഗ്രോഗങ്ങൾ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന മാരകവ്യാധികളെ പണച്ചെലവില്ലാതെ ചികിത്സിച്ചു സുഖപ്പെടുത്തിയതിനെക്കുറിച്ചുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ വിവരണങ്ങളാണ് ഗ്രന്ഥകർത്താവ് നല്കുന്നത്. അവതാരിക: പി.എൻ. ദാസ് പരിഭാഷ: ടി. നാരായണൻ വട്ടോളി പതിനൊന്നാം പതിപ്പ്